nanni orayiram nanni

Tuesday, November 30, 2010
poyavalkkaay....
ഇന്ന് നിന്‍ മരവിച്ച പാദങ്ങളില്‍ നിന്നും
മരണത്തിന്റെ കുളിരെന്ന്റെ കൈകളിലേക്ക് അരിച്ചു കയറുമ്പോള്‍
ഒരു സത്യം കൂടി ഞാന്‍ മനസ്സിലാക്കുന്നു
നീ എന്ന ശരീരമെന്നെ പുല്കുകില്ലിനി
തരളമാം വിരലുകള്‍ തലോടുകില്ലിനി
ലോലമ പാദസരങ്ങള്‍ ചിരിക്കുകില്ലിനി
ഈ ഇരുണ്ട ഇടനാഴികളില്‍ പുലരി ച്ചുംബിക്കുകില്ലിനി
ഏതൊരു നിമിഷവും നീ ഉണരുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ,
നിന്റെ നിര്‍ജീവമ വിളര്‍ത്ത ചുണ്ടുകള്‍
എന്റെ ഹൃദയത്തെ ഞെരിച്ചു ചൊല്ലുന്നു "ഇതവസാനത്തെ ഉറക്കം ".
കണ്‍ പീലികലോന്നനങ്ങുമോ എന്ന് ഞാന്‍
വെറുതെ സൂക്ഷിച്ചു നോക്കുമ്പോള്‍ ,
നിന്‍ ദേഹം ദഹിപ്പിക്കുകയാനിവിടെ ,
നീ എരിഞ്ഞമരുകയാനിവിടെ...
നിമിഷങ്ങള്കപ്പുരം നീ വെറും ചാരവും അസ്ഥിയും
മാഞ്ഞു പോകും നീയാം ഭൌതിക സത്യം .
ഇനി നിന്നാത്മാവിനു ശാന്തിയേകണം
അതില്‍പിന്നെ കര്‍മങ്ങള്‍ അവസാനിപ്പിച്ച്
നീറുന്ന ആത്മാവും
മരിച്ചു പോയ മനസ്സും
നിനക്കായ് തുടിച്ച ഹൃദയവും
ആര്‍കും വേണ്ടാതെ പോയ എന്റെ പ്രണയവും ഏന്തി
അന്ത്യമാം സത്യത്തെ തേടി ഞാനും യാത്രയാകും
ഒരിക്കല്‍ നിന്നരികിലെതുമെന്നു വിശ്വസിച്ചുകൊണ്ടു
ഈ വേര്‍പാടിന്റെ വേദന സഹിച്ചു ഏകാന്ത പധികനായ്,
നിന്റെ ഓര്‍മ്മകള്‍ മറക്കാനായ് ,
നീ തന്ന ചുംബനങ്ങള്‍ മറയ്കാനായ് ,
നേര് തിരഞ്ഞു സംവേദനങ്ങളെ ഭരിച്ചു കൊണ്ടൊരു യാത്ര ....
Subscribe to:
Post Comments (Atom)
No comments:
Post a Comment