nanni orayiram nanni
Friday, November 26, 2010
ARIYAPPEDATHE
അവള്‍ ,
കണ്ണുകളില്‍ പോലും നിന്റെ സ്നേഹമരിയാന്‍ കഴിയാത്തതിനാല്‍ ,
ഞാന്‍ എന്റെ അനുരാഗത്തെ പിച്ചി ചീന്തി
അതില്‍ ഒരു സൌഹൃദത്തിന്‍ ചായം തേച്ചു മിനുക്കി
നിനക്ക് മുന്നില്‍ ഇനിയെന്നും ഒരു മുഖം മൂടിയുമായി.....
ഒരു കാത്തിരിപ്പിന്റെ സുഖം അറിയാന്‍ ആവാതെ
ഹൃദന്തത്തിലെ സൌഹൃദതിരി താഴ്ത്താതെ
വന്ചിക്കുന്നു എന്റെ മനസ്സിനെയും ,
ഞാന്‍ സ്നേഹിക്കുന്ന നിന്നെയും ,
ഇനി സ്നേഹിക്കാനാകാത്ത അധിതിയെയും...
അവന്‍ ,
നീ ചിരിക്കുക ....
എന്നും സന്തോഷിക്കുക ....
എന്റെ അറിയിക്കപെടാതെ പോയ സ്നേഹം വിങ്ങുന്നുവെങ്കിലും
എന്റെ അടക്കപ്പെട്ട സ്വാര്തത
ശവമാടതിനുള്ളില്‍ നിന്നും നിന്നെ ആഗ്രഹിക്കുന്നുവെങ്കിലും
അതിനുമുകളില്‍ ഒരാനി കൂടെ തറച്ചു കൊണ്ട്
തൊണ്ടയില്‍ കടിച്ചമര്‍ത്തിയ ആ നൊമ്പരത്തിന്റെ
ഉപ്പുരസത്തെ ജിഹ്വയാല്‍ വഞ്ചിച്ചു ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു
നീ പോയ്കൊല്ലുക ....
എന്നെങ്കിലും നീ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍
കുഴിച്ചു മൂടുക അതും മറ്റു ദുഖങ്ങല്കൊപ്പം
അറിയാതിരിക്കട്ടെ ഞാന്‍ നിന്റെ പറയാതെ പോയ പ്രണയം
അറിഞ്ഞാല്‍ മരിച്ചു പോകുമാ നിമിഷം
നിനക്കായ് തുടിക്കുമെന്‍ ഹൃദയം താലപിഴയാല്‍ ....
Labels:
viraham
Subscribe to:
Post Comments (Atom)
No comments:
Post a Comment