വിയര്‍പ്പില്‍ കുളിച്ച കിടക്കയുടെ പാതി ഭാഗം ,
സൂര്യരശ്മികള്‍ ഒളിഞ്ഞു നോക്കുന്ന ഓലഭിത്തികള്‍ .
ഞരമ്പുകള്‍ പോട്ടാരായ് നിന്ന കാലത്തെ
അപക്വ പ്രനയമെതിച്ചത് ഈ ഓലകുടിലില്‍
ദാരിദ്ര്യത്തിന്റെ ക്രൂരത കാണുന്ന പയ്തങ്ങള്‍
വയറു നിറയ്കാത്ത അധ്വാനത്തിന്റെ ദ്രിഷ്ടന്തമായ് രണ്ടു ഉത്തരവാദികള്‍
ഇറങ്ങി വന്ന കാലുകള്‍ തിരിച്ചു പോകാനാകാതെ വിറച്ചു നില്കുന്നു
ഒരു വിരസമായ ഉടമ്പടി പോല്‍ രണ്ടു മൌനങ്ങള്‍ എന്നും പരസ്പരം
പ്രാകുന്നു ....
അടുപ്പ് കത്താത്ത രാത്രികള്‍
തണുപ്പൂരിയെത്തി ചുടല ന്രിതമാടുന്ന യാമങ്ങള്‍
ദുസ്വപ്നങ്ങള്‍ പന്തല്‍ കെട്ടിയ പാതി നിദ്ര
സ്നേഹം വേരുക്കപെട്ട മനസ്സുകള്‍
ജീവിച്ചു തീര്‍ക്കാന്‍ തിടുക്കമിടുന്ന ജീവിതം
ഞാന്‍ വീണ്ടുമോര്‍ത്തു പോകുന്നു ,
വിലക്കുവങ്ങിയതാണീ ജീവിതം
നിന്നെ സ്നേഹിക്കുന്നു എന്നതിനാല്‍ മാത്രം .
ഒരു കൊടും ശ്യ്ത്യരാത്രിയില്‍ നീ ചുമച്ചു തുടങ്ങി
ശുഷ്കയാം ഞാന്‍ ഞെട്ടിയപ്പോള്‍ ഉതിര്നത് ശാപവാക്കുകള്‍
നിന്‍ സുധീര്ഖ സുഷുപ്തി കണ്ടു
കണ്ണീരോടെ ഞാന്‍ യാമങ്ങള്‍ എണ്ണുമ്പോള്‍
ഓര്‍ത്തില്ല നിന്‍റെ വേദനകളെ ഒരിക്കല്‍പോലും
അന്തിക്കെതും നീ അറിയുന്നുവോ ഒരമ്മ തന്‍ വേദന
ഒരു വടിനായ് കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അടര്‍ന് തീരുന്നേന്‍ ഹൃദയം
ഉയിരിന്റെ വിത്ത് നീ വിതച്ചപ്പോള്‍ എന്തെ വയറിനു
വേണ്ടി വിത്തുകള്‍ വിതച്ചില്ല
അറിയുന്നു ഞാന്‍ എന്റെ പങ്കും , പഴിക്കുന്നു നീ എന്നെയും
അതിനാല്‍ നമുക്കിടയിലില്ല പ്രണയം ,
പക്ഷെ ദാരിദ്ര്യം കടം തന്ന
ജടരാഗ്നി മാത്രം .
- - - - - - - - - - - -- - - - - - - - - - - - - - - - -- - -- - - - -- - -- - - - - - -- -- - -
ഉള്ളില്‍ കനല് പോല്‍ എറിഞ്ഞ പ്രണയത്തെയും
അതിനായ് നീ ചിന്തിയ രക്തത്തെയും ഞാന്‍ കണ്ടില്ല
പട്ടിനിക്കൊടുവില്‍ കത്തുന്ന വയറിന്റെയും , തേങ്ങുന്ന പിഞ്ചധരങ്ങളും
നമുക്കിടയില്‍ മറ തുന്നിച്ചേര്‍ത്തു
കിടക്കയിലെ നിന്‍റെ പാതി വിയര്‍പ്പിനെ ഞാന്‍ വെറുത്തു
സ്പര്‍ശിക്കാന്‍ നീ ആഞ്ഞപ്പോള്‍ ആശ്വാസത്തിന് പകരം ജിഹ്വയാല്‍ നിന്നെ വധിച്ചു
ഇന്നീ തണുത്ത രാത്രിയില്‍ അടുപ്പ് നനഞ്ഞ നേരത്ത്
ഇനി ഒരിക്കലും നിന്‍റെ വിയര്‍പ്പിന്‍ ദുര്‍ഗന്ധം നന്യ്കാത്ത കിടക്കയില്‍ നിന്നെ ഓര്‍ത്തു ഞാന്‍ കരയുന്നു
മനസ്സിന്റെ വിടവിലൂടെ രക്തം ഒഴുകുന്നു .
നമുക്കായ് അധ്വാനിച്ച നിന്നെ അറിയാതെ , രോഗത്തില്‍ പോലും നിന്നെ
ശ്രവിക്കാഞ്ഞ ഈ പാപിയിതാ മാപ്പിനായ് തേങ്ങുന്നു
ഒരിക്കലും വരാത്ത അച്ഛനായ് കുഞ്ഞുങ്ങള്‍ കാത്തിരിക്കുന്ന ഉമ്മറ പടിയില്‍
ഒരു മന്വിളക്കിനു മുന്നില്‍ ഞാനും ഇടറിയ തൊണ്ടയുമായ് ,
മുറിഞ്ഞു പോയ വാക്കുകളുമായ് കാത്തിരിക്കുന്നു ...
തനിച്ചായി പോയി ഈ കുടിലും ഞാനും മന്‍ പാത്രങ്ങളും ....
പ്രണയമില്ലെന്ന് കരുതിയ ഞാന്‍ നിന്‍റെ പ്രണയത്തിന്‍ കീഴിലല്ലോ
നിദ്ര കൊണ്ടു ,
ഇന്നീ മാടത്തിന്‍ വാതിലില്‍ ആരൊക്കെയോ മുട്ടുമ്പോള്‍
നിന്‍റെ ദുര്‍ഗന്ധം ഇല്ലാത്ത കിടക്കയില്‍ മുഖമമര്‍ത്തി കരയുന്നു ഞാന്‍ ..
ഇനിയെന്ത് ചെയ്യേനമെന്നറിയാതെ ഒരു പത്രം ചോറും
മൂന്നു വയറും ഇതാ നിന്നിലെക്കടുക്കാനായ്
ആദ്യമായ് സ്നേഹത്തോടെ പങ്കു വെയ്ക്കുന്നു തിക്ത വിഷം അമൃത് പോലെ ...
ഈ നിഷ്കളങ്കമാം പിഞ്ചു അത്മാക്കലുമായ്
പറഞ്ഞു തീരാത്ത പ്രണയവുമായ് ഞാന്‍ ഇതാ അങ്ങയുടെ
പാദങ്ങളെ പ്രാപിക്കാന്‍ അണയുന്നു ....