nanni orayiram nanni

nanni orayiram nanni

Tuesday, November 30, 2010

poyavalkkaay....




ഇന്ന്  നിന്‍  മരവിച്ച  പാദങ്ങളില്‍  നിന്നും
മരണത്തിന്റെ  കുളിരെന്ന്റെ  കൈകളിലേക്ക്  അരിച്ചു  കയറുമ്പോള്‍
ഒരു  സത്യം  കൂടി  ഞാന്‍  മനസ്സിലാക്കുന്നു
നീ  എന്ന  ശരീരമെന്നെ    പുല്കുകില്ലിനി
തരളമാം  വിരലുകള്‍  തലോടുകില്ലിനി
ലോലമ  പാദസരങ്ങള്‍  ചിരിക്കുകില്ലിനി
ഈ  ഇരുണ്ട  ഇടനാഴികളില്‍  പുലരി  ച്ചുംബിക്കുകില്ലിനി

ഏതൊരു  നിമിഷവും  നീ  ഉണരുമെന്ന്  പ്രതീക്ഷിക്കുമ്പോള്‍ ,
നിന്റെ  നിര്‍ജീവമ  വിളര്‍ത്ത  ചുണ്ടുകള്‍
എന്റെ  ഹൃദയത്തെ  ഞെരിച്ചു  ചൊല്ലുന്നു  "ഇതവസാനത്തെ  ഉറക്കം ".
കണ്‍  പീലികലോന്നനങ്ങുമോ  എന്ന്  ഞാന്‍ 
വെറുതെ  സൂക്ഷിച്ചു  നോക്കുമ്പോള്‍ ,
നിന്‍  ദേഹം  ദഹിപ്പിക്കുകയാനിവിടെ   ,
നീ  എരിഞ്ഞമരുകയാനിവിടെ...
 

നിമിഷങ്ങള്കപ്പുരം നീ  വെറും  ചാരവും  അസ്ഥിയും
മാഞ്ഞു  പോകും  നീയാം  ഭൌതിക  സത്യം .
ഇനി  നിന്നാത്മാവിനു  ശാന്തിയേകണം  
അതില്‍പിന്നെ  കര്‍മങ്ങള്‍  അവസാനിപ്പിച്ച്‌ 
നീറുന്ന  ആത്മാവും
മരിച്ചു  പോയ  മനസ്സും  
നിനക്കായ്  തുടിച്ച  ഹൃദയവും
ആര്‍കും  വേണ്ടാതെ  പോയ  എന്റെ  പ്രണയവും  ഏന്തി
അന്ത്യമാം  സത്യത്തെ  തേടി  ഞാനും  യാത്രയാകും

ഒരിക്കല്‍  നിന്നരികിലെതുമെന്നു  വിശ്വസിച്ചുകൊണ്ടു
ഈ  വേര്‍പാടിന്റെ  വേദന  സഹിച്ചു  ഏകാന്ത  പധികനായ്,
നിന്റെ ഓര്‍മ്മകള്‍  മറക്കാനായ് ,
 നീ  തന്ന  ചുംബനങ്ങള്‍  മറയ്കാനായ് ,
നേര്  തിരഞ്ഞു  സംവേദനങ്ങളെ  ഭരിച്ചു  കൊണ്ടൊരു  യാത്ര ....

Friday, November 26, 2010

ARIYAPPEDATHE




അവള്‍ ,
 കണ്ണുകളില്‍ ‍ പോലും നിന്റെ സ്നേഹമരിയാന്‍ കഴിയാത്തതിനാല്‍ ,
ഞാന്‍ എന്റെ അനുരാഗത്തെ പിച്ചി ചീന്തി
അതില്‍ ഒരു സൌഹൃദത്തിന്‍ ‍ ചായം തേച്ചു മിനുക്കി
നിനക്ക് മുന്നില്‍ ഇനിയെന്നും ഒരു മുഖം മൂടിയുമായി.....
ഒരു കാത്തിരിപ്പിന്റെ സുഖം അറിയാന്‍ ആവാതെ
ഹൃദന്തത്തിലെ സൌഹൃദതിരി താഴ്ത്താതെ
വന്ചിക്കുന്നു എന്റെ മനസ്സിനെയും ,
ഞാന്‍ സ്നേഹിക്കുന്ന നിന്നെയും ,
ഇനി സ്നേഹിക്കാനാകാത്ത അധിതിയെയും...

അവന്‍ ,
നീ ചിരിക്കുക ....
എന്നും സന്തോഷിക്കുക ....
എന്റെ അറിയിക്കപെടാതെ പോയ സ്നേഹം വിങ്ങുന്നുവെങ്കിലും
എന്റെ അടക്കപ്പെട്ട സ്വാര്തത
ശവമാടതിനുള്ളില്‍ നിന്നും നിന്നെ ആഗ്രഹിക്കുന്നുവെങ്കിലും
അതിനുമുകളില്‍ ഒരാനി കൂടെ തറച്ചു കൊണ്ട്
തൊണ്ടയില്‍ കടിച്ചമര്‍ത്തിയ ആ നൊമ്പരത്തിന്റെ
ഉപ്പുരസത്തെ ജിഹ്വയാല്‍ വഞ്ചിച്ചു ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു
നീ പോയ്കൊല്ലുക ....
എന്നെങ്കിലും നീ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍
കുഴിച്ചു മൂടുക അതും മറ്റു ദുഖങ്ങല്കൊപ്പം
അറിയാതിരിക്കട്ടെ ഞാന്‍ നിന്റെ പറയാതെ പോയ പ്രണയം
അറിഞ്ഞാല്‍ മരിച്ചു പോകുമാ നിമിഷം
നിനക്കായ്‌ തുടിക്കുമെന്‍ ഹൃദയം താലപിഴയാല്‍ ....

nee njanakumbol

മനസ്സിലെങ്ങും  മൌനം  നിറയുമ്പോഴും
നിന്റെ  ശബ്ദം  കേള്‍കുന്ന
 നേരം  ധമനികള്‍  വിറക്കുന്നു
പറയാനാകാത്ത  പ്രണയ  ഭാരത്താല്‍
മിഴികള്‍  നനയുമ്പോള്‍ 
  വൃഥാ   ഞാന്‍  തേടുന്നു  എന്‍  ഹൃദയത്തെ ......

Thursday, November 25, 2010

iniyengu pokendu njan



ചുട്ടു പഴുത്ത കനല്കാട്ടു  ഞാന്‍ ,
എന്നെ  ശാഖകളില്‍  കുരുക്കിയിട്ടു സുഗന്ധം പകര്‍ന്ന 
പൂമരം  നീ...
ബന്ധങ്ങള്‍  ബന്ധനങ്ങളായ് നിന്‍റെ 
ശിഖരങ്ങള്‍ അറക്കുമ്പോള്‍ ,
ഇനിയെങ്ങു  പോകേണ്ട് ഞാന്‍

ninakku

ചിതയില്‍  വീണു  പോയ  മഞ്ഞു  കണം    ഞാന്‍
അറിയാതുരുകി   നിന്നിലലിയാന്‍  ആഗ്രഹിച്ച  ശുദ്ര  ഞാന്‍
ആ  പാദങ്ങള്‍   തൊടാതെ  പോയ  മണല്‍  തരി  ഞാന്‍
ഇന്നും  ദൂരെ  നിന്ന്  സ്നേഹിക്കുന്ന  ദുരാഗ്രഹി  ഞാന്‍..

Nizhal nashtapettaval

പ്രണയം ഉരുകി    വിരഹമാകുമ്പോള്‍
അടുപ്പം അകന്നു  അകലമാകുമ്പോള്‍
ഉതിരം  ഉതിര്‍ന് കണ്ണുനീരാകുമ്പോള്‍

രാഗമൂര്‍ച്ച  ദുഖത്താല്‍ ‍ നനയുമ്പോള്‍
പ്രിയനേ  ഞാന്‍  നിഴല്‍  നഷ്ടപെട്ടവലാകുന്നുവോ ...

Monday, November 15, 2010

pranayamariyathe poyappol

വിയര്‍പ്പില്‍  കുളിച്ച  കിടക്കയുടെ  പാതി  ഭാഗം ,
സൂര്യരശ്മികള്‍  ഒളിഞ്ഞു  നോക്കുന്ന  ഓലഭിത്തികള്‍ .
ഞരമ്പുകള്‍  പോട്ടാരായ്  നിന്ന  കാലത്തെ 
അപക്വ പ്രനയമെതിച്ചത്  ഈ  ഓലകുടിലില്‍
ദാരിദ്ര്യത്തിന്റെ  ക്രൂരത  കാണുന്ന  പയ്തങ്ങള്‍
വയറു  നിറയ്കാത്ത  അധ്വാനത്തിന്റെ  ദ്രിഷ്ടന്തമായ്  രണ്ടു  ഉത്തരവാദികള്‍
ഇറങ്ങി  വന്ന  കാലുകള്‍  തിരിച്ചു  പോകാനാകാതെ  വിറച്ചു  നില്കുന്നു
ഒരു  വിരസമായ  ഉടമ്പടി  പോല്‍  രണ്ടു  മൌനങ്ങള്‍  എന്നും  പരസ്പരം 
പ്രാകുന്നു .... 
അടുപ്പ്  കത്താത്ത  രാത്രികള്‍
തണുപ്പൂരിയെത്തി   ചുടല  ന്രിതമാടുന്ന  യാമങ്ങള്‍
ദുസ്വപ്നങ്ങള്‍  പന്തല്‍  കെട്ടിയ  പാതി  നിദ്ര
സ്നേഹം  വേരുക്കപെട്ട  മനസ്സുകള്‍
ജീവിച്ചു  തീര്‍ക്കാന്‍  തിടുക്കമിടുന്ന  ജീവിതം
ഞാന്‍  വീണ്ടുമോര്‍ത്തു  പോകുന്നു ,
 വിലക്കുവങ്ങിയതാണീ  ജീവിതം
നിന്നെ  സ്നേഹിക്കുന്നു  എന്നതിനാല്‍  മാത്രം .
ഒരു  കൊടും  ശ്യ്ത്യരാത്രിയില്‍  നീ  ചുമച്ചു  തുടങ്ങി
ശുഷ്കയാം  ഞാന്‍  ഞെട്ടിയപ്പോള്‍  ഉതിര്നത്  ശാപവാക്കുകള്‍  
നിന്‍  സുധീര്ഖ  സുഷുപ്തി  കണ്ടു
കണ്ണീരോടെ  ഞാന്‍  യാമങ്ങള്‍  എണ്ണുമ്പോള്‍
ഓര്‍ത്തില്ല  നിന്‍റെ  വേദനകളെ  ഒരിക്കല്‍പോലും
 അന്തിക്കെതും  നീ  അറിയുന്നുവോ  ഒരമ്മ  തന്‍  വേദന
ഒരു  വടിനായ് കുഞ്ഞുങ്ങള്‍  കരയുമ്പോള്‍  അടര്‍ന്  തീരുന്നേന്‍  ഹൃദയം
ഉയിരിന്റെ  വിത്ത്  നീ  വിതച്ചപ്പോള്‍  എന്തെ  വയറിനു  
വേണ്ടി  വിത്തുകള്‍  വിതച്ചില്ല
അറിയുന്നു  ഞാന്‍  എന്റെ  പങ്കും , പഴിക്കുന്നു  നീ  എന്നെയും
അതിനാല്‍   നമുക്കിടയിലില്ല  പ്രണയം ,
പക്ഷെ  ദാരിദ്ര്യം  കടം  തന്ന
ജടരാഗ്നി മാത്രം .
 - - - - - - -  - - - - -- - - - - - - - - - -  - -  - - - --  - --  - - - -- - -- - - - - -  -- -- - -
ഉള്ളില്‍  കനല്  പോല്‍  എറിഞ്ഞ  പ്രണയത്തെയും
അതിനായ്‌  നീ  ചിന്തിയ  രക്തത്തെയും  ഞാന്‍ കണ്ടില്ല
പട്ടിനിക്കൊടുവില്‍  കത്തുന്ന  വയറിന്റെയും , തേങ്ങുന്ന  പിഞ്ചധരങ്ങളും
നമുക്കിടയില്‍  മറ തുന്നിച്ചേര്‍ത്തു
കിടക്കയിലെ  നിന്‍റെ  പാതി  വിയര്‍പ്പിനെ  ഞാന്‍  വെറുത്തു
സ്പര്‍ശിക്കാന്‍ നീ   ആഞ്ഞപ്പോള്‍  ആശ്വാസത്തിന് പകരം ജിഹ്വയാല്‍  നിന്നെ  വധിച്ചു
ഇന്നീ   തണുത്ത  രാത്രിയില്‍  അടുപ്പ്  നനഞ്ഞ  നേരത്ത്
ഇനി  ഒരിക്കലും   നിന്‍റെ  വിയര്‍പ്പിന്‍  ദുര്‍ഗന്ധം  നന്യ്കാത്ത  കിടക്കയില്‍  നിന്നെ  ഓര്‍ത്തു  ഞാന്‍   കരയുന്നു
മനസ്സിന്റെ  വിടവിലൂടെ  രക്തം  ഒഴുകുന്നു .
നമുക്കായ്  അധ്വാനിച്ച  നിന്നെ  അറിയാതെ ,  രോഗത്തില്‍  പോലും  നിന്നെ
ശ്രവിക്കാഞ്ഞ  ഈ  പാപിയിതാ മാപ്പിനായ്  തേങ്ങുന്നു
ഒരിക്കലും  വരാത്ത  അച്ഛനായ്  കുഞ്ഞുങ്ങള്‍  കാത്തിരിക്കുന്ന  ഉമ്മറ  പടിയില്‍
ഒരു  മന്വിളക്കിനു  മുന്നില്‍  ഞാനും  ഇടറിയ  തൊണ്ടയുമായ്  ,
മുറിഞ്ഞു  പോയ  വാക്കുകളുമായ്  കാത്തിരിക്കുന്നു ...
തനിച്ചായി  പോയി  ഈ  കുടിലും  ഞാനും മന്‍  പാത്രങ്ങളും ....
പ്രണയമില്ലെന്ന്  കരുതിയ   ഞാന്‍  നിന്‍റെ  പ്രണയത്തിന്‍  കീഴിലല്ലോ  
നിദ്ര  കൊണ്ടു  ,
ഇന്നീ  മാടത്തിന്‍  വാതിലില്‍  ആരൊക്കെയോ  മുട്ടുമ്പോള്‍
നിന്‍റെ  ദുര്‍ഗന്ധം  ഇല്ലാത്ത  കിടക്കയില്‍  മുഖമമര്‍ത്തി  കരയുന്നു  ഞാന്‍ ..
ഇനിയെന്ത്  ചെയ്യേനമെന്നറിയാതെ  ഒരു  പത്രം  ചോറും
മൂന്നു  വയറും  ഇതാ  നിന്നിലെക്കടുക്കാനായ്  
ആദ്യമായ്  സ്നേഹത്തോടെ  പങ്കു  വെയ്ക്കുന്നു  തിക്ത  വിഷം  അമൃത്  പോലെ ...
ഈ  നിഷ്കളങ്കമാം  പിഞ്ചു  അത്മാക്കലുമായ്   
പറഞ്ഞു  തീരാത്ത  പ്രണയവുമായ്‌   ഞാന്‍  ഇതാ  അങ്ങയുടെ 
പാദങ്ങളെ  പ്രാപിക്കാന്‍  അണയുന്നു ....